ഞങ്ങളുടെ സ്കൂള്‍

ജി.യു.പി.സ്കൂള്‍ പിലിക്കോട്

കാസര്‍ഗോഡ് ജില്ലയില്‍ കാഞ്ഞങ്ങാട് വിദ്യാഭ്യാസജില്ലയിലുള്‍പ്പെടുന്ന ചെറുവത്തൂര്‍ ഉപജില്ലയിലെ പ്രമുഖ ഗവണ്‍മെന്റ് അപ്പര്‍പ്രൈമറി സ്കൂളാണ് ജി.യു.പി.സ്കൂള്‍ പിലിക്കോട്.പിലിക്കോട് ഗ്രാമപ്പഞ്ചായത്തിലെ പതിനാറാം വാര്‍ഡില്‍ രയരമംഗലം ക്ഷേത്രത്തിനു സമീപം ഈ വിദ്യാലയം സ്ഥിതിചെയ്യുന്നു. 2014-15വര്‍ഷത്തില്‍ 312 കുട്ടികള്‍ പഠിക്കുന്നു.മല്ലക്കര,കോതോളി,കണ്ണങ്കൈ,മടിവയല്‍,കരപ്പാത്ത്,പിലിക്കോട് വയല്‍,തെരു, തോട്ടംഗെയിറ്റ്,മട്ടലായി,പടുവളം,വറക്കോട്ട് വയല്‍,അരയാക്കീല്‍ തുടങ്ങിയ പ്രദേശങ്ങളിലുള്ള കുട്ടികളാണ് ഇവിടെ പഠിക്കുന്നത്. പിലിക്കോട് ഗവ. വെല്‍ഫെയര്‍ എല്‍.പി.സ്കൂള്‍ മാത്രമാണ് ഇതിന്റെ ഫീഡിംഗ് സ്കൂള്‍. 
         1928-ല്‍ എല്‍.പി സ്കൂളായി ആരംഭിച്ച ഈ വിദ്യാലയം1957-ല്‍ യു.പി.സ്കൂളായി ഉയര്‍ത്തി.  ആവശ്യമായ സൗകര്യത്തോടെ83സെന്‍റ് സ്ഥലത്താണ് വിദ്യാലയം സ്ഥിതിചെയ്യുന്നത്.എല്‍.പി. വിഭാഗത്തില്‍5 ഡിവിഷനും യു.പി.വിഭാഗത്തില്‍6 ഡിവിഷനും ഉണ്ട്.
         പഠന പഠനാനുബന്ധ പ്രവര്‍ത്തനങ്ങളില്‍ ഈ വിദ്യാലയത്തിലെ കുട്ടികള്‍ ഏറെ മുന്നിലാണ്.എന്നാല്‍ മുഴുവന്‍ കുട്ടികളെയും ഈ നിലയിലേക്ക് എത്തിക്കാന്‍ ഇനിയും ശ്രമം തുടരേണ്ടിയിരിക്കുന്നു.എല്‍.പി.വിഭാഗത്തില്‍  5അധ്യാപകരും യു.പി.വിഭാഗത്തില്‍ 8 അധ്യാപകരും ഒരു നോണ്‍ടീച്ചിംഗ് സ്റ്റാഫും ഉണ്ട്.




No comments:

Post a Comment