Tuesday 8 July 2014

HELP(Hundred+English Learning Programme)

ജൂണ്‍ ആദ്യവാരത്തില്‍ത്തന്നെഇംഗ്ലീഷ് പഠനത്തില്‍ പിന്നോക്കം നില്‍ക്കുന്ന കുട്ടികള്‍ക്കായി എല്ലാ ദിവസവും വൈകുന്നേരം 1മണിക്കൂര്‍ വീതം പ്രത്യേക ക്ലാസുകള്‍ നല്‍കിവരുന്നു.എല്‍.പി-യില്‍ ഒരു ബാച്ചും യു.പി.യില്‍ രണ്ട് ബാച്ചുകളുമാക്കിയാണ് ക്ലാസ് നടത്തി വരുന്നത്.

മാങ്കോസ്റ്റിന്‍തൈ നട്ടു

ബഷീര്‍ദിനാചരണത്തോടനുബന്ധിച്ച് ഇക്കോക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍സ്കൂള്‍ കാമ്പസില്‍ മാങ്കോസ്ററിന്‍തൈ നട്ടു.


Monday 7 July 2014

ബഷീര്‍ ചരമദിനം

വൈക്കം മുഹമ്മദ്ബഷീര്‍ ചരമദിനത്തോടനുബന്ധിച്ച് തയ്യാറാക്കിയ ക്ലാസ് തല ചുമര്‍പത്രികയില്‍ ചിലത്.







Tuesday 1 July 2014

ലോകമയക്കുമരുന്ന് വിരുദ്ധദിനം


26-06-2014ലോകമയക്കുമരുന്ന് വിരുദ്ധദിനത്തോടനുബന്ധിച്ച് പോസ്റ്റര്‍ രചനാമത്സരവും പ്രദര്‍ശനവും നടത്തി.





Thursday 26 June 2014

മധുരം മലയാളം

മധുരം മലയാളം പദ്ധതി ആരംഭിച്ചു.ഡോ.പി.കെ.നാരായണന്‍ നമ്പ്യാര്‍ സ്മാരക ട്രസ്റ്റിന്റെ വകയായി 5മാതൃഭൂമി പത്രങ്ങള്‍ സ്കൂളിന് സംഭാവന ചെയ്തു.

Wednesday 25 June 2014

വായനാവാരാചരണത്തിനു തുടക്കമായി




പിലിക്കോട് ഗവ.യു.പി.സ്കൂളില്‍ വായനാവാരത്തിന്റെഉദ്ഘാടനംശ്രീമതി വി.കെ.ഓമന ടീച്ചര്‍ നിര്‍വഹിച്ചു.പൂര്‍വവിദ്യാര്‍ത്ഥി വര്‍ഷ വി  യുടെ വര്‍ണദളങ്ങള്‍ പുസ്തകപ്രകാശനവും നടത്തി.

ലോകപരിസ്ഥിതിദിനം

  1. ലോകപരിസ്ഥിതി‌ദിനത്തോടനുബന്ധിച്ച് സ്കൂള്‍ കാമ്പസില്‍ 10മരത്തൈകള്‍വച്ചുപിടിപ്പിച്ചു
 കുട്ടികള്‍ക്ക് തൈകള്‍ വിതരണം ചെയ്തു.പരിസ്ഥിതിദിനക്വിസ്മത്സരവും നടത്തി.



Wednesday 11 June 2014

പ്രവേശനോത്സവം 2014

പിലിക്കോട് ഗവ യു.പി.സ്കൂളില്‍ ഈ വര്‍ഷത്തെ പ്രവേശനോത്സവം സമുചിതമായി ആഘോഷിച്ചു.ഗ്രാമപ്പ‌‌‌‌‌‌‌‌‌‌ഞ്ചായത്ത് മെമ്പര്‍ ശ്രീമതി സുലോചന ഉത്ഘാടനം നിര്‍വഹിച്ചു.പഠനോപകരണവിതരണം,പായസവിതരണം എന്നിവയുണ്ടായിരുന്നു.






Thursday 27 March 2014

മികവ് ഉത്സവം ന‌ടത്തി

പിലിക്കോട് ഗവ.യു പി സ്കൂളില്‍ മികവ് ഉത്സവം നടത്തി.കുട്ടികളുടെ ഈ വര്‍ഷത്തെ മികവുകള്‍ പ്രദര്‍ശിപ്പിച്ചു













Wednesday 12 March 2014

കൗണ്‍സിലിംഗ് ക്ലാസ് നടത്തി

പിലിക്കോട് ഗവ.യു പി സ്കൂള്‍ ഹെല്‍പ്ഡെസ്കിന്റെ ആഭിമുഖ്യത്തില്‍ യു പി ക്ലാസിലെ കുട്ടികള്‍ക്ക് കൗണ്‍സിലിംഗ് ക്ലാസ് നടത്തി.മംഗല്‍പാടി ഗവ.ഹൈസ്കൂളിലെ അധ്യാപിക ശ്രീമതി വി പി ഷൗജത്ത് ക്ലാസെടുത്തു.